അനിശ്ചിതത്വത്തിന് വിട് , ഇന്ത്യയിലെ ഗാർഹിക തൊഴിലാളികളുടെ ആദ്യസംഘം ഡിസംബർ 23 ന്എത്തും

കുവൈത്ത് സിറ്റി: അനിശ്ചിതത്വം അവസാനിപ്പിച്ച് ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ ആദ്യസംഘം ഡിസംബർ 23 ബുധനാഴ്ച എത്തും. ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഇന്ത്യയിൽ നിന്ന് ആഭ്യന്തര യാത്രക്കാരെയും കയറ്റി കുവൈറ്റ് എയർവേയ്‌സിന്റെ ആദ്യ വിമാനം ഡിസം. 23 ബുധനാഴ്ചയും ജസീറ എയർവേയ്‌സിന്റെ മറ്റൊരു വിമാനം വെള്ളിയാഴ്ചയും കുവൈത്തിൽ എത്തും. അതോടൊപ്പം രണ്ട് ഇന്ത്യൻ വിമാനക്കമ്പനികളായ ഇന്ത്യൻ എയർവേയ്‌സ്, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയും ഇന്ത്യയിൽ നിന്നുള്ള ആഭ്യന്തര യാത്രക്കാരെ കുവൈത്തിൽ എത്തിക്കും. പ്രതിദിനം 400 യാത്രക്കാരെയാണ് കൊണ്ടുവരുക, ഇതിൽ 200 യാത്രക്കാരെ കുവൈത്ത് വിമാനകമ്പനികൾ ആയ കുവൈത്ത് എയർവെയ്സ്സും ജസീറ എയർവെയ്സും കൊണ്ടുപോകുമ്പോൾ ബാക്കി 200 യാത്രക്കാരെ ആരെ എയർ ഇന്ത്യയും, എയർ ഇന്ത്യ എക്സ്പ്രസും കുവൈത്തിൽ എത്തിക്കും.
ഗാർഹിക തൊഴിലാളികളെ തിരികെ കൊണ്ടു പോകുന്നതിൽ തദ്ദേശീയ വിമാന കമ്പനികളെയും ഉൾപ്പെടുത്തണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് കോട്ട നിശ്ചയിച്ച് നൽകണമെന്നായിരുന്നു ആവശ്യം. ഇതിൽ തീരുമാനം എടുക്കാൻ വൈകിയതാണ് ഗാർഹിക തൊഴിലാളികളുടെ മടക്കയാത്ര നീളാൻ കാരണമായത് .നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഡിസംബർ 14ന് ഗാർഹിക തൊഴിലാളികൾ കുവൈറ്റിലേക്ക് എത്തേണ്ടതായിരുന്നു. ഇന്ത്യക്കു പുറമേ ഫിലിപ്പീൻസ് ബംഗ്ലാദേശ്,ശ്രീലങ്ക,നേപ്പാൾ തുടങ്ങിയ രാജ്യങ്ങളും സമാനമായ ആവശ്യമുന്നയിച്ചിരുന്നു. ഈ രാജ്യങ്ങളുമായും പ്രശ്ന പരിഹാരത്തിനായി അധികൃതർ ശ്രമിക്കുന്നതായി സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.