കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ത്യൻ വംശജൻ കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. മഹബൗളയിലെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് ചാടിയാണ്ആത്മഹത്യ ചെയ്തത്. ഇയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.
പൊലീസ് നൽകുന്ന വിവരം അനുസരിച്ച് ആഭ്യന്തരമന്ത്രാലയ കൺട്രോൾ റൂമിന് ഒരാൾ കെട്ടിടത്തിന് മുകളിൽനിന്ന് വീണതായി വിവരം ലഭിക്കുകയായിരുന്നു. ഫോറൻസിക് സുരക്ഷാവിഭാഗം ഉടനടി സ്ഥലത്തെത്തിയെങ്കിലും ഇയാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടിരുന്നു. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.