കുവൈത്ത് സിറ്റി: 28 വയസ്സുള്ള ഗാർഹിക തൊഴിലാളിയായ ഇന്ത്യൻ സ്വദേശിനിക്കെതിരെ കുവൈറ്റ് പൗരൻ ഫഹദ് അൽ അഹമ്മദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 62 വയസ്സുള്ള തന്റെ അമ്മയിൽ നിന്ന് 470 ദിനാറും സാംസങ് സ്മാർട്ട്ഫോണും മോഷ്ടിച്ചതായാണ് പരാതിയിൽ പറയുന്നത്. പ്രവാസി യുവതിക്കെതിരെ
വിശ്വാസ ലംഘനത്തിനും മോഷണത്തിനും കേസെടുത്തു . ആരോപണ വിധേയയായ യുവതി ഒളിവിൽ പോയതായാണ് വിവരം.