കുവൈത്ത് സിറ്റി: ഫഹാഹീൽ റോഡിലൂടെ നഗ്നനായി ഇറങ്ങി നടന്ന ഇന്ത്യക്കാരനായ പ്രവാസിയെ അഹമ്മദി ഏരിയയിൽ പോലീസ് പിടികൂടി. പോലീസ് പിടികൂടിയ സമയത്ത് ഇയാൾ സ്വബോധാവസ്ഥയിൽ ആയിരുന്നില്ല.
ഹൈവേയിൽ ഒരാൾ സ്വയം വസ്ത്രങ്ങൾ അഴിച്ചുമാറ്റി നടക്കുന്നതായി നിരവധി റിപ്പോർട്ടുകൾ ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യക്കാരനെ പിടികൂടി. ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി ഈ വ്യക്തിയെ വൈദ്യപരിശോധന നടത്താൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.