കുവൈത്ത് സിറ്റി: വൃദ്ധയായ കുവൈത്ത് സ്ത്രീയെ മർദ്ദിക്കുകയും കാല് ഒടിക്കുകയും ചെയ്ത ഇന്ത്യൻ നഴ്സിനെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് റഫർ ചെയ്തതായി അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ആക്രമണത്തിനിരയായ സ്ത്രീ പോലീസിന് പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. പ്രായമായ ഇവരെ പരിപാലിക്കുന്നതിനായിരുന്നു ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്ന നഴ്സിനെ നിയമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇവരെ അൽ റാസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.