ഒക്ടോബര്‍ ആദ്യവാരം മുതല്‍ ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകൾ തുറക്കും

0
23

ഒക്ടോബര്‍ ആദ്യവാരം മുതല്‍ ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ക്ലാസുകള്‍ പുനരാരംഭിക്കും. ഘട്ടംഘട്ടമായി കര്‍ശന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിച്ചു കൊണ്ടായിരിക്കും നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കുന്നത്.
12 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും ക്യാംപസിൽ പ്രവേശിക്കുന്നതിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. സ്‌കൂളിലെത്തുന്ന രക്ഷിതാക്കള്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാകും.

18 മാസത്തോളം നീണ്ട കാലയളവിന് ശേഷമാണ് ഇന്ത്യന്‍ സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നത്. അതേസമയം, ഒമാനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഞായറാഴ്ച മുതല്‍ വിദ്യാര്‍ഥികള്‍ എത്തിത്തുടങ്ങും.