മെഡിക്കൽ സാമഗ്രികൾ കൊണ്ടു പോകുന്നതിനായി ഇന്ത്യൻ കപ്പൽ കുവൈത്ത് തീരത്ത്

0
26

കുവൈത്ത് സിറ്റി : കുവൈത്തിൽനിന്ന് മെഡിക്കൽ സാമഗ്രികൾ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനായി ഇന്ത്യൻ നാവിക സേന കപ്പലായ ഐഎൻഎസ് കൊൽക്കത്ത  ഷുവൈഖ് തുറമുഖത്തെത്തി.

കുവൈത്ത് സർക്കാർ നൽകിയ ഐ‌എസ്ഒ ക്രയോജനിക് ലിക്വിഡ് മെഡിക്കൽ ഓക്സിജന്റെ 40 മെട്രിക് ടൺ  ടാങ്കുകളും, കുവൈത്തിലെ ഇന്ത്യൻ പ്രവാസി സമൂഹം സംഭരിച്ച  500 ഓക്സിജൻ സിലിണ്ടറുകളും 4 ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനായി ആണ് കപ്പൽ തുറമുഖത്ത് എത്തിയത്.