മദ്യലഹരിയിൽ ഇന്ത്യാക്കാർ തമ്മിൽ കയ്യാങ്കളി: മൂന്ന് പേർ അറസ്റ്റിൽ

0
20

കുവൈത്ത് സിറ്റി: മദ്യ ലഹരിയിൽ ഇന്ത്യാക്കാരനെ മർദ്ദിക്കുകയും തുടർന്ന് 230 ദിനാർ തട്ടിയെടുക്കുകയും ചെയ്തെന്ന ആരോപണത്തിൽ മൂന്ന് പേർ അറസ്റ്റിൽ. അറസ്റ്റിലായ മൂന്ന് പേരും ഇന്ത്യാക്കാരാണ്. ജാഹ്റാ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വ്യക്തിപരമായ തർക്കമാണ് കയ്യാങ്കളിക്ക് കാരണമെന്നാണ് റിപ്പോർട്ട്.