ഇന്ത്യക്കാർക്ക് വൈകാതെ തന്നെ ഇ-പാസ്‌പോർട്ട് ലഭിക്കുമെന്ന് എംഇഎ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ

0
28

എല്ലാ പൗരന്മാർക്കും ഇ-പാസ്‌പോർട്ടുകൾ നൽകുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൊണ്ടുള്ള പദ്ധതി ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ചു. ഇന്ത്യൻ പൗരന്മാർക്ക് വൈകാതെ തന്നെ ഇ-പാസ്‌പോർട്ട് ലഭിച്ചേക്കും എന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയും ട്വീറ്റ് ചെയ്തു.പാസ്‌പോർട്ടുകൾ ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് സുരക്ഷിതമാക്കുമെന്നും ആഗോളതലത്തിലുള്ള ഇമിഗ്രേഷൻ പോസ്റ്റുകളിലൂടെ സുഗമമായ കടന്നുപോകൽ സാധ്യമാക്കുമെന്നും എംഇഎ സെക്രട്ടറി പറഞ്ഞു.

നിലവിൽ ഇന്ത്യൻ പൗരന്മാർക്ക് നൽകുന്ന പാസ്‌പോർട്ടുകൾ ബുക്ക്‌ലെറ്റിലാണ് പ്രിന്റ് ചെയ്യുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യ 20,000 ഔദ്യോഗിക, നയതന്ത്ര ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്. എമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കുന്നതിനും വ്യാജ പാസ്പോർട്ടുകൾ തടയുന്നതിനുമായാണ് ഇതെന്നും
അധികൃതർ വ്യക്തമാക്കിയിരുന്നു.