കുവൈത്ത് സിറ്റി: കുവൈത്ത് അധിികൃതർ പുറത്തുവിട്ട പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ കുവൈത്ത് തൊഴിൽ വിപണിയിൽ നിന്ന് പുറത്തുപോയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരായ പ്രവാസികൾ. റിപ്പോർട്ട് അനുസരിച്ച്, 2021 ന്റെ ആദ്യ പാദത്തിൽ 21,341 ഇന്ത്യക്കാർ കുവൈറ്റ് വിട്ടു, 11,135 പേരുമായി ഈജിപ്തുകാർ തൊട്ടു പിറകിലുണ്ട്. മൂന്നാംം സ്ഥാനത്ത് ബംഗ്ലാദേശികൾ, 6,136 തൊഴിലാളികളാണ് ഇക്കാലയളവിൽ കുവൈത്തിൽ നിന്ന് പുറത്തു പോയത്. തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് കുവൈത്തിലെ സ്വകാര്യയ മേഖലയിലാണ് കൂടുതലായി പ്രതിഫലിച്ചത്.
ഗാർഹികത്തൊഴിലാളികളുടെ വിഭാഗത്തിൽ, ആദ്യ പാദത്തിൽ രാജ്യം വിട്ട പ്രവാസികളുടെ പട്ടികയിലും ഇന്ത്യക്കാർ ഒന്നാമതെത്തി, മൊത്തം 10169 പേർ കുവൈത്ത് വിട്ടു. തൊട്ടുപിറകെ 2543 പേരുമായിി ഫിലിംസാണ് ഉള്ളത്. ഇക്കാലയളവിൽ ആകെ 17,398 ഗാർഹിക തൊഴിലാളികളുടെ കുറവുണ്ടായി.