ഉക്രൈന് അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതായി ഇന്ത്യ. സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. നയതന്ത്ര തലത്തില്‍ സമാധാനപരമായി പ്രശ്‌നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അതേസമയം, ഉക്രൈന് നേരെയുള്ള റഷ്യയുടെ ആക്രമണത്തില്‍ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡന്‍ അപലപിച്ചു. റഷ്യയുടെ നടപടി നീതികരിക്കാനാവില്ല. ലോകത്തിന്റെ പ്രാര്‍ത്ഥന ഉക്രൈനോടൊപ്പം ഉണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.