കുവൈത്ത് സിറ്റി: ഇന്ത്യ സ്വതന്ത്രമായതിൻ്റെ എഴുപത്തഞ്ചാം വാർഷികവും കുവൈറ്റ് സ്വതന്ത്രമായതിൻ്റെ അറുപതാം വാർഷികവുംകുവൈത്തിൽ നാളെ തുടക്കമാകും സമുചിതമായി
ആഘോഷിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി
സിബി ജോർജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭാരതം സ്വതന്ത്ര്യം നേടിയത്
1947 ആഗസ്റ്റ് 15 നും കുവൈറ്റ് സ്വതന്ത്രമാകുന്നത് 1961 ജൂൺ 19നും.
ഇരു രാജ്യങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്തിൻ
കീഴിലായിരുന്നു.
നാളെ ആരംഭിക്കുന്ന വിവിധ ആഘോഷപരിപാടികൾ 2023 ആഗസ്റ്റ് 15 ന്
അവസാനിക്കും. രണ്ടു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ കോവിഡ് – 19
മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്നും
സ്ഥാനപതി അറിയിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സാമ്പത്തിക രംഗത്തെ വിനിമയങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാങ്കേതിക മേഖലകളിലെ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ ഇന്ത്യയെ കുവൈറ്റീസുഹൃത്തുക്കൾക്ക്
പരിചയപ്പെടുത്താനും ലക്ഷ്യമിടുന്നു.
ഭാരതത്തിൻ്റെ ബഹുസ്വരതയും അറബ് ദേശീയതയുടെ സാംസ്കാരിക വിനിമയവും
ആഘോഷങ്ങളുടെ ഭാഗമാക്കും.
നമ്മുടെ ധീര രക്തസാക്ഷികളെയും സ്വാതന്ത്ര്യ സമര സേനാനികളെയും അനുസ്മരിക്കുന്ന പരിപാടികളും ആഘോഷത്തിൻ്റെ ഭാഗമാണ്.
ഇരു രാജ്യത്തെ ജനങ്ങളുടെ കലാസാംസ്കാരിക പരിപാടികളും ശാസ്ത്ര സാങ്കേതിക മികവുകളും ടൂറിസം രംഗവും വ്യാപകമായി പ്രചരിപ്പിക്കുന്നതും മേളയുടെ ലക്ഷ്യമാണെന്ന് സ്ഥാനപതി അറിയിച്ചു.
ഇന്ത്യയും കുവൈറ്റ് മായുള്ള സൗഹൃദത്തിൻ്റെ തായ് വേരുകൾ ശക്തമാണെങ്കിലും കോവിഡാനന്തര കാലത്ത് ആർജിക്കേണ്ട വിപുലമായ ശക്തിയെ ബോധ്യമാക്കുന്നതാകും
ഇന്ത്യയുടെ എഴുപത്തി അഞ്ചാം വാർഷിക ആഘോഷങ്ങൾ.