ഇൻഫെക്ഷൻ – റിസ്ക്ക് അലവൻസുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

0
13

കുവൈത്ത് സിറ്റി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായ ഏവർക്കും  പ്രത്യേക അലവൻസ് മായി ആരോഗ്യമന്ത്രാലയം. Covid-19 മഹാമാരിയെ നേരിടുന്നതിനായി സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്ക് ‘അണുബാധ-അപകടസാധ്യത’ ( ഇൻഫെക്ഷൻ – റിസ്ക്ക്) അലവൻസുകൾ നൽകാനാണ് ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നത്

ആശുപത്രികളിലെ എല്ലാ തൊഴിലാളികൾക്കും, പ്രത്യേക മെഡിക്കൽ സെന്ററുകളിലെ ജീവനക്കാർക്കും, ക്വാറൻ്റൈൻ കേന്ദ്രങ്ങളിൽ തൊഴിലെടുക്കുന്ന വർക്കും പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങൾ, ലബോറട്ടറികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും  ആണ് റിസ്ക് അലവൻസ് നൽകുക  എന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി, അലവൻസുകൾ അനുവദിക്കുന്ന തൊഴിലാളികളുടെ എണ്ണം, അവരുടെ തൊഴിൽ ശീർഷകങ്ങൾ, ഏറ്റവും പ്രധാനപ്പെട്ട വർക്ക് സെന്ററുകൾ, അണുബാധ ഏൽക്കാൻ സാധ്യതയുള്ളള രീതിയിൽ അവർ ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ പ്രസ്താവന മന്ത്രാലയം തയ്യാറാക്കുന്നതായും ബന്ധപ്പെട്ടട വൃത്തങ്ങൾ വ്യക്തമാക്കി

ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച നിർദ്ദേശം സിവിൽ സർവീസ് കമ്മീഷന് മുൻപിൽ വച്ചിട്ടുണ്ട്.