വികസനമുരടിപ്പിനും സദാചാര അധാര്‍മ്മികതക്കെതിരെയും ഉള്ള വിധിയെഴുത്താകും വണ്ടൂരിലേത് : പി മിഥുന

0
35

ജിദ്ധ: വികസനമുരടിപ്പിനും കേട്ടാല്‍ അറക്കുന്ന സദാചാര അധാര്‍മ്മികതക്കെതിരെയും ഉള്ള വിധിയെഴുത്താകും വണ്ടൂർ നിയോജക മണ്ഡലത്തില്‍ സംഭവിക്കുക എന്ന് പി മിഥുന അഭിപ്രായപെട്ടു. ജിദ്ധ നവോദയ സംഘടിപ്പിച്ച വണ്ടൂര്‍ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഐപിസി 377 ആം വകുപ്പ് പ്രകാരം ലൈംഗിക കുറ്റാരോപിതനായ ഒരു വ്യക്തിയെ ഇനിയും തുടര്‍ന്ന് പ്രതിനിധിയായി തിരെഞ്ഞെടുക്കണോ എന്ന് പ്രബുദ്ധരായ വണ്ടൂരിലെ വോട്ടര്‍മാര്‍ ആലോചിക്കണം എന്നും വണ്ടൂര്‍ അസംബ്ലി ഇടതുപക്ഷമുന്നണി സ്ഥാനാര്‍ത്ഥി പി മിഥുന അഭിപ്രായപെട്ടു.
വണ്ടൂർമണ്ഡലം എന്നും ഇരുമുന്നണികളുടെയും ശക്തികേന്ദ്രമായിരുന്നു. മാര്‍ക്സ്സിറ്റ്പാര്‍ട്ടിക്ക്‌ നല്ല സ്വാധീനമുള്ള ഇവിടെ കോണ്ഗ്രസ്സ്നും ലീഗിനും തുല്യമായ വോട്ടുബാങ്കുകള്‍ ഉണ്ട്. എന്നിരുന്നാലും ഈ തിരെഞ്ഞെടുപ്പില്‍ വികസനം തന്നെയാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുക .കെപിസിസി ജനറല്‍സെക്രട്ടറി ആയിരുന്ന പന്തളം സുധാകരനെ പരാജയപ്പെടുത്തിയാണ് ഒരിക്കല്‍ ഈ മണ്ഡലം ഇടതു പിടിച്ചെടുത്തത്. അവിടുത്തെ നാട്ടുകാരൻ കൂടിയായിയിരുന്ന എ.എൻ.കണ്ണൻനിലൂടെയാണ് അത് സാധ്യമായത്. പിന്നീട് ഇരുപതു വര്ഷം തുടർച്ചയായി ഐക്യമുന്നണി ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നങ്കിലും യാതൊരുവിധ വികസനവും ഉണ്ടായില്ല എന്നതായിരുന്നു ഖേദകരം. എം എല്‍ എ യും മന്ത്രിയും ആയി ഇവിടെ പ്രതിനിധീകരിച്ചിരുന്ന എ.പി.അനിൽ കുമാർ മണ്ഡലം ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു പുതിയ തിരെഞ്ഞെടുപ്പില്‍ വരുന്നത്.
ഏറെ വിദ്യാസമ്പന്നയായ പി മിഥുന തന്നെ സ്ഥാനാര്‍ഥിയായിവരുന്നത് ജനങ്ങളില്‍ ആവേശം പകര്‍ന്നിട്ടുണ്ട്. ഇതിനുമുമ്പ് പഞ്ചായത്ത് പ്രസിടണ്ട് ആയിരുന്നു എന്നത് എടുത്ത് പറയേണ്ടതാണ്.സമൂഹത്തിലെ താഴേതട്ടില്‍നിന്ന് വരുന്ന ഇംഗ്ലീഷ് ഭാഷയില്‍ ബിരുദാനന്തരബിരുദ ധാരിയായ മിദുന അറബിക് കോളേജില്‍ അദ്ധ്യാപികയാണ്. പുതിയ തലമുറയെ വളര്ത്തികൊണ്ട് വരിക എന്ന ഇടതു നയത്തിന്‍റെ ഭാഗമായിട്ടാണ് മിഥുനക്ക് അവസരം ലഭിച്ചത്. ഏറ്റവും അധികം പിന്നോക്ക ദളിത് വിഭാഗങ്ങള്‍ ഉള്ള പ്രദേശം എന്ന നിലക്ക് അവര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്ന വ്യക്തി എന്ന നിലയില്‍ എ.പി.അനിൽ കുമാറിന് ശക്തമായ എതിരാളി ആകും എന്ന ഉറപ്പുമുണ്ട്. ഇടതുസര്‍ക്കാരിന്‍റെ തുടര്‍ഭരണം എന്നതിനു വണ്ടൂരും ശക്തമായ പിന്തുണ നല്‍കുമെന്നും നവോദയ പ്രതീക്ഷിക്കുന്നു.
മമ്പാട്, തിരുവാലി, വണ്ടൂര്‍, ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട്, തുവ്വൂര്‍, പോരൂര്‍ ഉള്‍പെടുന്ന വണ്ടൂര്‍ മണ്ഡലത്തില്‍ ധാരാളം പ്രവാസികളും കര്‍ഷകതൊഴിലാളികളും ഉണ്ടെങ്കിലും അടിസ്ഥാന പ്രശ്നങ്ങളില്‍ പരിഹാരം ഉണ്ടായില്ല . സമീപ മണ്ഡലങ്ങള്‍ ആയ ഏറനാട്ടിലും മഞ്ചേരിയിലും കളിസ്ഥലങ്ങളും റോഡുകളും വികസിച്ചപ്പോള്‍ വണ്ടൂരിനു അതൊക്കെ അന്യമായിരുന്നു. പിണറായി സര്‍ക്കാരിന്‍റെ ലോകശ്രദ്ധയാകര്‍ഷിച്ച ലൈഫ്, ആര്‍ദ്രം മിഷന്നുകളുടെ പ്രയോജനവും നേടിയെടുക്കാന്‍ യാതൊരുതരത്തിലുള്ള പ്രവര്‍ത്തനവും എ.പി.അനിൽ കുമാർ ചെയ്തില്ല എന്നതാണ് സത്യം. ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനങ്ങളാണ് മണ്ഡലത്തിന്‍റെ പ്രതിശ്ച്ച്ചായ തന്നെ മാറ്റിക്കുറിച്ചത്. കിഫ്ബിയിലൂടെ കോടിക്കണക്കിനു രൂപയുടെ വികസനം നടപ്പിലാക്കി.
തദ്ദേശസ്വയംഭരണസ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തിനുശേഷം ഏതുവിധേനയും ഭരണം എന്ന സ്വപ്നംവുമായിട്ടാണ് ഉമ്മന്‍ചാണ്ടിയുടെ അനുയായി അനില്‍കുമാര്‍ എത്തിയിരിക്കുന്നത്. പുതിയ തലമുറക്ക് യാതൊരു തരത്തിലുമുള്ള അവസരവും കൊടുക്കാതെ തുടരുക എന്നതും അദ്ധെഹത്തിന്‍റെ ആവശ്യമാണ്.
ദേശീയതലത്തില്‍ ഭൂമിക നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനു കേരളവും കൂടി കൈമോശംവരുന്ന സാഹചര്യം അസഹനീയമാണ്. അഴിമതി  സോളാര്‍-ബാര്‍ കോഴയും സരിതനായരുമൊക്കെ അരങ്ങില്‍ നിറഞ്ഞാടിയ പഴയ കാലയളവ് കേരള രാഷ്ട്രീയചരിത്രത്തില്‍ തീരാകളങ്കമായി മുദ്രണം ചെയ്യപ്പെടും.
അതിനപ്പുറം, മലപ്പുറത്തടക്കം താമര വിരിയാന്‍മാത്രം ചെളിക്കുണ്ട് പാകമാവുകയാണെന്ന തരത്തിലാണ് ബിജെപിയുടെ വോട്ട് വര്‍ധന. ഈ മികച്ച നേട്ടങ്ങള്‍ക്കിടയിലും എല്ലാവരെയും ഒരുപോലെ ഉത്കണ്ഠാകുലാരാക്കിയത് കാവിരാഷ്ട്രീയത്തിന്‍െറ വളര്‍ച്ചതന്നെയാണ്. ഇരുമുന്നണിരാഷ്ട്രീയം എന്ന സമവാക്യം കേരളത്തില്‍  അപ്രസക്തമാക്കി ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ 140 മണ്ഡലങ്ങളിലും താമര വിരിയിക്കാന്‍ കുളം പരതുന്നത് ഗൗരവത്തോടെയാണ്. ഈ തെരഞ്ഞെടുപ്പില്‍ താമര അക്കൗണ്ട് തുറക്കുമോ ഇല്ലയോ എന്നതല്ല.  വോട്ട് വിഹിതം കൂട്ടി ഭാവിയിലേക്കുള്ള നിക്ഷേപം 2019ലെ ലോക്സഭ തെരഞ്ഞെടുപ്പാണത്രെ അവരുടെ ഉന്നം. വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിയുടെ/എന്‍.ഡി.എ മുന്നണിയുടെ ജനകീയാടിത്തറ വിപുലപ്പെടുത്തുകയും സംസ്ഥാനരാഷ്ട്രീയത്തിന്‍െറ നിലവിലെ സന്തുലനം തെറ്റിക്കുകയുമാണ് ആത്യന്തികലക്ഷ്യം. ആ ലക്ഷ്യസാക്ഷാത്കാരത്തിനു വേണ്ടി എന്തു വിട്ടുവീഴ്ചക്കും തന്ത്രപ്രയോഗത്തിനും ബി.ജെ.പി-ആര്‍.എസ്.എസ് ദേശീയനേതൃത്വംസന്നദ്ധമാണ്.

യോഗം പി മിഥുന ഉദ്ഘാടനം ചെയ്തു. ജിദ്ധ നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം,പ്രസിഡണ്ട് കിസ്മത്ത് മമ്പാട്, ജനറല്‍സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, ശിഹാബ് മക്ക തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
സിഎം അബ്ദുല്‍ റഹ്മാന്‍ ആധ്യക്ഷത വഹിച്ചു. ബഷീര്‍ മമ്പാട് സ്വാഗതവും റഷീദ് പാലക്കാട്ട് നന്ദിയും പറഞ്ഞു.