അബ്ദുൾറഹിമാൻ മില്ലി സാഹിബിൻ്റെ മരണം ദേശീയ നേതൃരംഗത്ത് വൻ നഷ്ടം: INL അഖിലേന്ത്യാ നേതാക്കൾ

0
19

 

ബോംബെയുടെ മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് തികഞ്ഞ വ്യക്തി മുദ്ര പതിപ്പിച്ച എളിമയാർന്ന ജീവിതത്തിന്റെ ഉടമയായിരുന്നു അന്തരിച്ച മൌലാന അബ്ദുൾറഹിമാൻ മില്ലി സാഹിബെന്ന് INL ദേശീയ നേതാകൾ പറഞ്ഞു.

അറബി ഭാഷയിലെ അദ്ദേഹത്തിന്റെ പ്രവീണ്യം കാരണം വിദേശത്തും അദ്ദേഹത്തിന് നല്ല സൗഹൃദ ബന്ധം ഉണ്ടായിരുന്നു. ബോംബെയിലുള്ള ഗൾഫ് കോൺസുലേറ്റിൽ കോൺസുൽ ജനറലുമായും നല്ല ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.

ബോംബെ കലാപം കൊടുമ്പിരി കൊണ്ട കാലഘട്ടത്തിൽ ദുരിതാശ്വാസ പ്രവർത്തന രംഗത്ത് അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം ശ്രദ്ധേയമായിയുന്നു.
പാർട്ടിയുടെ ആവിർഭാവ സമയത്ത് ഖാഇദേമില്ലത്ത് കൾച്ചറൽ ഫോറം രൂപീകരിച്ച കാലഘട്ടത്തിൽ സേട്ടു സാഹിബ്‌, സുലൈമാൻ സാഹിബ്‌ എന്നിവർ ബോംബെയിലെ അദ്ദേഹത്തിന്റെ വസതിയിൽ ഇത് സംബന്ധിച്ച ഒരുപാട് ചർച്ചകൾ നടത്തിയിരുന്നു.

ബോംബെ ഉലമ കൌൺസിൽ, മില്ലി കൌൺസിൽ, എന്നിവയുടെ നേതൃ നിരയിൽ ഉണ്ടായിരുന്ന മില്ലി സാഹിബ്‌
INL രൂപീകരണം കാലം മുതൽ മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റും ഇപ്പോൾ ദേശീയ വൈസ് പ്രസിഡന്റ്റുമാണ്.

ഹജ്ജ്മായി ബന്ധപ്പെട്ട് ട്രാവൽ ഏജന്റുമാർ അഭിമുഖീകരിക്കുന്ന പ്രശ്നത്തിൽ നിരന്തരം കോടതികളിലും ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളിലും അതുമായി ബന്ധപ്പെട്ട ഓഫിസുകളിലും ഓടി നടന്ന് പരിഹാരം കാണാറുണ്ടായിരുന്നു.

വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി പരിപാടികളിൽ അദ്ദേഹത്തിന്റെ സജീവസാനിദ്യം ഉണ്ടാകാറുണ്ട്. കനത്ത നഷ്ടമാണ് പാർട്ടിക്ക് സംഭവിച്ചിട്ടുളതെന്ന് INL അഖിലേന്ത്യാ പ്രസിഡന്റ്‌ prof. മുഹമ്മദ് സുലൈമാൻ സാഹിബും ജനറൽ സെക്രട്ടറി അഹ്‌മദ്‌ ദേവർ കോവിലും അനുശോചന സന്ദേശത്തിൽ പറഞ്ഞു. ദുഖിതരായ കുടുംബത്തിന്റെ വേദനയിലും ദുഃഖത്തിലും പങ്ക് ചേരുന്നതായി നേതാക്കൾ അറിയിച്ചു .