കഴിഞ്ഞ ഇരുപത്തിയേഴ് വര്‍ഷമായി ഐഎന്‍എല്‍ എന്ന പ്രസ്ഥാനത്തെ ആദര്‍ശപൂര്‍വ്വം ചേര്‍ത്ത് നിര്‍ത്തിയ നേതാവാണ് പ്രൊഫ. എ പി അബ്ദുള്‍ വഹാബ്. കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് ഐഎൻഎല്ലിന് ഇടതു മുന്നണിയില്‍ പ്രവേശനം ലഭിച്ചത്. എക്കാലമത്രയും പ്രസ്ഥാനത്തിന്റെ നേട്ടത്തിന് വേണ്ടി അശ്രാന്തം പ്രവര്‍ത്തിച്ച പ്രവര്‍ത്തകരെ ചേര്‍ത്ത് നിര്‍ത്തുന്ന പ്രവര്‍ത്തനമാണ് അബ്ദുള്‍ വഹാബ് കാഴ്‌ച വച്ചത്. കഴിഞ്ഞ കാലങ്ങളില്‍ പലരും മറുകണ്ടം ചാടിയപ്പോഴും അദ്ദേഹം പ്രസ്ഥാനത്തെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി. എന്നാല്‍ ഇക്കാലമത്രയും നേരിടാത്ത പ്രശ്‌നങ്ങളാണ് കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ മാത്രമായി പാര്‍ട്ടി നേരിട്ടുകൊണ്ടിരിക്കുന്നത്. നിലവിലെ പ്രശ്‌നങ്ങള്‍ക്കിടയിലും അനുരഞ്‌ജനത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന നിലപാടാണ് വഹാബ് പക്ഷം കൈക്കൊള്ളുന്നത്. ഇബ്രാഹിം സുലൈമാന്‍ സേട്ടി്‌ന്റെ സ്വപ്‌നമാണ് പാര്‍ട്ടിയെന്ന ഉത്തമബോധ്യത്തോടെയാണിത്. വലിയൊരു വിഭാഗം പ്രവര്‍ത്തകരും സംസ്ഥാന പ്രവസിഡന്റിന്റെ പിന്തുണയ്‌ക്കുന്നതിന് കാരണവും അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയും സേട്ട് സാഹിബ് കാട്ടിയ വഴിയില്‍ നിന്നും അണുകിട വ്യതിചലിക്കാതെയുള്ള സംശുദ്ധരാഷ്ട്രീയപ്രവര്‍ത്തനവുമാണ്.
ഇത്രയും കാലം പാര്‍ട്ടിയുടെ സംസ്ഥാന വിഷയങ്ങളില്‍ ഏര്‍പ്പെടാതിരുന്ന ദേശീയ നേതൃത്വം ചില ഉപജാപക സംഘത്തിന്റെ വലയില്‍പ്പെട്ട് സംസഥാന പ്രസിഡന്റിനെതിരെ പാളയത്തില്‍ പടനയിക്കാന്‍ കൂട്ടു നിന്നു. സംസ്ഥാന പ്രസിഡന്റിനെ അപ്രസക്തനാക്കി അദ്ദേഹത്തിന്റെ വാക്കിന് വിലനല്‍കാതെ പലവിഷയങ്ങളിലും ദേശീയ നേതൃത്വം തല്‍പ്പര കക്ഷികള്‍ക്കൊപ്പം നിലകൊണ്ടു. അതേ സമയം വഹാബാ പക്ഷം നല്‍കിയ നിരവധി പരാധതികളില്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സിപിഎം നിര്‍ദേശാനുസരണം കാന്തപുരം വിഭാഗം ഇടപെട്ടിരുന്നു. എന്നാല്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകളുടെ ഭാഗമായി മുന്നോട്ടുവച്ച നിര്‍ദേശങ്ങളെ കാസിം ഇരിക്കൂര്‍ വിഭാഗം ലംഘിച്ചത് മൂലം അവര്‍ മധ്യസ്ഥ ചര്‍ച്ചകളില്‍ നിന്ന് പിന്മാറി. ഐഎന്‍എലിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ തീര്‍ക്കണമെന്ന സിപിഎം നിര്‍ദേശം പാലിക്കപ്പെട്ടില്ല, ഇത് വരും നാളുകളില്‍ എല്‍ഡിഎഫിലുള്ള ഐഎന്‍എല്ലിന്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു. ചില തത്‌പര കക്ഷികളുടെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തകളാണ് പാര്‍ട്ടിക്കാകമാനം പ്രതിസന്ധി സൃഷിടിക്കുന്നത്
പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ ഒരു വിഭാഗം ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളും വിഭാഗീയതയുമാണ് തെരുവ് യുദ്ധത്തിലേക്കും പരസ്‌പരം പുറത്താക്കലുകളിലേക്കും നയിച്ചത്. ഐഎന്‍എല്ലിന് ലഭിച്ച പിഎസ് സ് അംഗത്വം 40 ല്‌കഷം രൂപ കോഴ വാങ്ങ്‌ി മറിച്ചുകൊടുത്തു എന്നതാണ് പ്രധാന ആരോപണം. ആരോപണം ഉന്നയിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇി സി മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അഴിമതി ആരോപണങ്ങള്‍ ഇവിടംകൊണ്ടും തീര്‍ന്നില്ല, പാര്‍ട്ടിയുടെ പ്രഥമ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിലും തുറമുഖ വകുപ്പിലെ പല നിയമനങ്ങളിലും സമാനമായ അഴിമതി നടത്തിയതായി ആരോപണങ്ങള്‍ ഉയര്‍ന്നു. കോഴിക്കോട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ഭൂരിപക്ഷം പ്രവര്‍ത്തകരുടെയും പിന്തുണ പ്രൊഫ അബ്ദുള്‍ വഹാബിനാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. തെക്കന്‍ ജില്ലകളിലും സമാന സ്ഥിതിവിശേഷമാണുള്ളത് എന്നും ഇവര്‍ പറയുന്നു. നേതാക്കളില്‍ എണ്ണക്കൂടുതല്‍ ഇല്ലെങ്കിലും പ്രവര്‍ത്തകളില്‍ സിംഹഭാഗവും പ്രൊഫ. എ പി അബ്ദുള്‍ വഹാബ് പക്ഷത്തിനൊപ്പമെന്ന് സാരം.