മന്ത്രിസ്ഥാനം ആവശ്യപ്പെട്ട്  ഐ.എന്‍.എല്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് കത്തു നൽകി

0
22

കോഴിക്കോട്: രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട്  ഐഎൻഎല്‍. ഇക്കാര്യം ആവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് ഘടകകക്ഷിയായ ഐഎൻഎൽ കത്ത് നല്‍കി.

നിയമസഭാ തിരഞടുപ്പിൽ  ഐ.എന്‍.എല്ലിന് അഹമ്മദ് ദേവർകോവിലിലൂടെ ഒരു സീറ്റ് ലഭിച്ചു.  യുഡിഎഫിലെ സിറ്റിംഗ് സീറ്റായ കോഴിക്കോട് സൗത്ത് 12459 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തോടെയാണ് ഐഎൻഎൽ തിരികെ പിടിച്ചത്.

നിലവിൽ മുന്നണിയിൽ ആർക്കൊക്കെ മന്ത്രി സ്ഥാനം നൽകണമെന്ന് ചർച്ചകൾ നടക്കാനിരിക്കുന്നതേയുള്ളൂ.