കുവൈത്ത് ജയിലിൽ കോവിഡ് വ്യാപനം

0
26

കുവൈത്ത് സിറ്റി: കുവൈത്ത് ജയിലിലെ തടവുകാരിൽ 33 പേർ കോവിഡ് ബാധിതരായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഒരാളെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഫർവാനിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നടപടികൾ അനുസരിച്ച് അവശേഷിക്കുന്ന തടവുകാരെ ഐസലേഷനിൽ പ്രവേശിപ്പിച്ചതായും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിചതായും അറിയിച്ച അധികൃതർ. നിലവിലെ സ്ഥിതിി ആശങ്കാജനകം അല്ലെന്നും അറിയിച്ചു.

ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ജയിൽ മറ്റു തടവുകാരുടെ മെഡിക്കൽ പരിശോധന നടക്കുന്നുണ്ട്. തടവുകാരുടെ ആരോഗ്യം സംരക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്, കൂടാതെ കൊറോണ വൈറസ് പടരാതിരിക്കാൻ ആവശ്യമായ നടപടികൾ കൈകൊള്ളുന്നത് ആയും അധികൃതർ അറിയിച്ചു.കുവൈത്ത്