ഇന്ത്യയിലേക്ക് മെഡിക്കൽ സാമഗ്രികളെത്തിക്കാൻ ഐഎൻഎസ്എസ് ഹാർദുൽ കുവൈത്തിലെത്തി

0
29

കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ  ഇന്ത്യയ്ക്ക്  കുവൈത്തിൽ നിന്നുള്ള  അടിയന്തരസഹായം തുടരുന്നു. കുവൈത്തിൽ നിന്നും മരുന്നുകളും ഓക്സിജനും അടക്കമുള്ള ഉള്ള ആരോഗ്യ സാമഗ്രികൾ കൊണ്ടു പോകുന്നതിനായി ഐ എൻ എസ് എസ് ഹാർദുൽ    എന്ന നാവികസേനാ കപ്പൽ കുവൈത്ത് തീരത്തെത്തി.

അടിയന്തര ഘട്ടത്തിൽ ആവശ്യമായ പിന്തുണ നൽകിയതിന് കുവൈത്തിലെ അധികാരികൾക്കും കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റിക്കും ഇന്ത്യൻ പ്രവാാസി സമൂഹത്തിനും ഇന്ത്യൻ അധികൃതർ നന്ദി രേഖപ്പെടുത്തി .