കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രദേശത്ത് എയർ കാർഗോയ്ക്കുള്ള ഒരു സംയോജിത നഗരം സ്ഥാപിക്കും. കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് 2020 സ്ട്രക്ചർ സ്കീം” പദ്ധതി നവീകരിക്കുന്നതിനുള്ള പഠനമനുസരിച്ചാണ് തീരുമാനമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ പ്രതിനിധി പറഞ്ഞു.
നോർത്തേൺ എയർപോർട്ട് സംബന്ധിച്ച് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിലെയും മുനിസിപ്പാലിറ്റിയുടെ ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്ട്രക്ചർ പ്ലാനിലെയും ഉദ്യോഗസ്ഥർ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതൽ, സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ ഉപദേഷ്ടാവ് എയർ ട്രാഫിക് പ്രവചനങ്ങൾക്കായുള്ള പദ്ധതിയുടെ മൂന്നു ഘട്ടങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു
ഇതിലെ ഹ്രസ്വകാല പദ്ധതിയുടെ കാലാവധി 2030 വരെയാണ്. ഇടക്കാല പദ്ധതി 2040 വരെയും ദീർഘകാല പദ്ധതി 2050 വരെ നീളുന്നതുമാണ് .