യാത്രികർ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന കർശന നിർദ്ദേശവുമായി ആഭ്യന്തരമന്ത്രി

0
27

കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് വരുന്ന എല്ലാ യാത്രക്കാരും കൊറോണ പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യ, നിയന്ത്രണ നിർദ്ദേശങ്ങളും പാലിക്കണമെന്ന് ആഭ്യന്തരമന്ത്രി ഷെയ്ഖ് തമർ അലി അൽ സബ ആവശ്യപ്പെട്ടു.

കുവൈത്തിലേക്ക് വരുന്നവരും കുവൈത്തിൽനിന്ന് പോകുന്നവരുമായി എല്ലാ യാത്രക്കാരും ആരോഗ്യ, സുരക്ഷാ നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അറിയാൻ കുവൈത്ത് മൊസാഫർ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണമെന്നും മന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.എല്ലാ യാത്രക്കാരും ഹോട്ടൽ ക്വാറൻ്റൈന് മുൻകൂട്ടി റിസർവേഷൻ നടത്തണമെന്നും കുവൈത്തിൽ രണ്ട് പിസിആർ ടെസ്റ്റുകൾക്ക് പണം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറോണ വൈറസ് (COVID-19) വ്യാപിക്കുന്നത് തടയാൻ ആരോഗ്യ അധികൃതർ നൽകിയ നിർദേശങ്ങൾ പാലിക്കാൻ രാജ്യത്തെ ജനങ്ങൾ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം വ്യക്തമാക്കി.കുവൈത്ത് മൊസാഫർ ആപ്പിൽ രജിസ്റ്റർ ചെയ്ത് ഹോട്ടൽ റിസർവേഷൻ നടപടികൾ പൂർത്തിയാക്കിയതിനുശേഷം മാത്രമേ യാത്രക്കാർക്ക് കുവൈത്തിലേക്ക്യാ യാത്ര പുറപ്പെടാൻ അനുവദിക്കൂ എന്നും അദ്ദേഹം പറഞ്ഞു.