ഗാസയിൽ അഭയാർഥി ക്യാമ്പിൽ തീപിടിത്തം; 7 കുട്ടികളടക്കം 21 പേർ മരിച്ചു

0
25

ഗാസയിൽ തീപിടിത്തം ഏഴ് കുട്ടികളടക്കം 21 പേർ മരിച്ചതായി റിപ്പോർട്ട്. ​ഗാസയിലെ എട്ട് അഭയാർഥി ക്യാമ്പുകളിൽ ഒന്നായ ജബലിയയിലാണ് അപകടമുണ്ടായത്. ​ പാചകവാതക ചോർച്ചയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഫയർ ഫോഴ്സുകളുടെ നേതൃത്വത്തിൽ തീയണച്ചു. മരിച്ചവരിൽ ഏഴ് കുട്ടികൾ ഉൾപ്പെടുന്നുവെന്ന് ജബലിയയിലെ ഇന്തോനേഷ്യൻ ആശുപത്രി മേധാവി വാർത്താ ഏജൻസിയായ എഎഫ്പിയോടു പ്രതികരിച്ചു. തീപിടിത്തത്തെ ദേശീയ ദുരന്തമായാണ് പാലസ്തീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസ് കരുതുന്നതെന്ന് അദ്ദേഹത്തിൻ്റെ വക്താവ് പറഞ്ഞു. സംഭവത്തിൽ പാലസ്തീൻ ഇന്ന് ദുഖാചരണം പ്രഖ്യാപിച്ചു