ഉഗാണ്ടയിൽ നിന്നുള്ള ഒരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. രണ്ടു വയസ്സുകാരനായ പോള്‍ ഇഗ എന്ന ആണ്‍കുട്ടിയെയാണ് ഹിപ്പോപൊട്ടാമസ് ആക്രമിച്ചത്.
ഇക്കഴിഞ്ഞ ഡിസംബർ 4-ന് പടിഞ്ഞാറൻ ഉഗാണ്ടയിലെ കസെസെ ജില്ലയിലെ എഡ്വേർഡ് തടാകത്തിൽ നിന്ന് അര മൈൽ അകലെയായിരുന്നു സംഭവം എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വീടിന് സമീപം ഒറ്റയ്ക്കിരുന്ന് കളിക്കവേ ഹിപ്പോപൊട്ടാമസ് പോളിനെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ തലയിൽ കടിച്ചെടുത്ത ഹിപ്പോ പകുതിയോളം വിഴുങ്ങി. ഇത് കണ്ട നിന്ന്ക്രിസ്പാസ് ബാഗോൻസ എന്ന ആള്‍ പെട്ടെന്ന് മൃഗത്തിന് നേരെ കല്ലെറിയുകയായിരുന്നു. ഇതിനിടെ ഹിപ്പോപൊട്ടാമസ് കുട്ടിയെ പുറത്തേക്ക് തുപ്പുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുട്ടിയെ ഉടനടി ആശുപത്രിയിൽ എത്തിക്കുകയും. അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു. മുൻകരുതലെന്നോണം പേവിഷബാധയ്‌ക്കുള്ള വാക്‌സിനേഷൻ നൽകിയശേഷം പോളിനെ മാതാപിതാക്കൾക്കൊപ്പം പറഞ്ഞയച്ചതായും റിപ്പോർട്ടുകളിൽ ഉണ്ട്