ന്യൂഡൽഹി: കോവിഡ് -19 മൂലം രണ്ട് വർഷത്തേക്ക് നിർത്തിവച്ചതിന് ശേഷം മാർച്ച് 27 ന് ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കും. 2020 മാർച്ചിൽ, ആഗോളതലത്തിൽ കൊവിഡിന്റെ ആദ്യ കേസുകൾ കണ്ടെത്തി, പിന്നീട് കോവിഡ് വ്യാപനം രൂക്ഷമായതോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. 2021 ഡിസംബർ 15-ന് സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നു, എന്നാൽ ഒമൈക്രോൺ വകഭേദത്തിൻ്റെ വ്യാപനം കാരണം ഇത് വൈകുകയായിരുന്നു. മാർച്ച് 15 ന് വിമാനങ്ങൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് സർക്കാർ ചർച്ച ചെയ്തിരുന്നു, എന്നിരുന്നാലും റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം വിമാന വിലക്ക് ഏതാനും നാൾ കൂടെ നീട്ടാൻ കാരണമായി.