മാര്‍ച്ച് 15 ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ട ദിവസമായി ആചരിക്കാന്‍ UN, വിമർശിച്ച് ഇന്ത്യ

മാര്‍ച്ച് 15 ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ടത്തിന്റെ ദിവസമായി  ആചരിക്കാന്‍  ഐക്യരാഷ്ട്ര സഭ (UN). UN ജനറല്‍ അസംബ്ലിയിലാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്.  ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോപറേഷനും പാകിസ്ഥാനും മുന്നോട്ടുവെച്ച പ്രമേയത്തിന് അനുമതി നല്‍കിക്കൊണ്ടായിരുന്നു  തീരുമാനം. മാർച്ച് 15 എന്ന തീയതി ഇതിനായി തെരഞ്ഞെടുത്തതിലും  കൃത്യമായി നിരീക്ഷണമുണ്ട്. ന്യൂസിലാൻഡിൽ 50ലധികം ഇസ്‌ലാം മതവിശ്വാസികളുടെ മരണത്തിന് കാരണമായ  പള്ളി ആക്രമണം നടന്ന ദിവസമാണ് മാര്‍ച്ച് 15.  ഒ.ഐ.സിയില്‍ അംഗങ്ങളായ 57 രാജ്യങ്ങള്‍ക്ക് പുറമെ ചൈനയും റഷ്യയുമടക്കം എട്ട് രാജ്യങ്ങള്‍ കൂടി ചൊവ്വാഴ്ച യു.എന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ  പിന്തുണച്ചിരുന്നു.

അതേസമയം, മറ്റ് മതങ്ങളെ അവഗണിക്കുന്നതാണ് യു.എന്‍ പൊതുസഭയുടെ തീരുമാനമെന്ന വിമർശനമാണ്  ഇന്ത്യ ഉന്നയിച്ചത്