അഫ്ഗാനിസ്ഥാനിൽ മലയാളി ഐഎസ് ഭീകരൻ ചാവേറാക്രമണം നടത്തിയതായി റിപ്പോർട്ട്

0
17

ഭീകരസംഘടനയായ ഐഎസിൽ അംഗമായ മലയാളി അഫ്ഗാനിസ്ഥാനിൽ ചാവേർ ആക്രമണം നടത്തിയതായി റിപ്പോർട്ട്. 23 വയസ്സുള്ള നജീബ് ആണ്  കൊല്ലപ്പെട്ടതെന്ന് ഐഎസ് ഖൊറാസന്‍ മുഖപത്രം ‘വോയിസ് ഓഫ് ഖൊറാസന്‍’ റിപ്പോര്‍ട്ട് ചെയ്തു.

കേരള സ്വദേശിയും എഞ്ചിനീയറിംഗ് (എം.ടെക്) വിദ്യാർഥിയുമായിരുന്ന നജീബ് കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്. എവിടെ വച്ച് എന്നായിരുന്നു സംഭവം എന്നത് ഇതിൽ വ്യക്തമല്ല. അതോടൊപ്പം നജീബിനെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. അഫ്ഗാനിസ്ഥാനിലെ ഐഎസ് വിഭാഗത്തിൽ ചേർന്ന് പ്രവർത്തിച്ച നജീബ് പാകിസ്ഥാൻ സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്ത ദിവസം തന്നെയാണ് ചാവേറായി പൊട്ടിത്തെറിച്ചതെന്നാണ് വോയിസ് ഓഫ് ഖൊറാസന്‍ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.