ഇന്ത്യൻ വംശജനായ പ്രശസ്ത സാഹിത്യകാരന് സല്മാന് റുഷ്ദി അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വെച്ച് ആക്രമിക്കപ്പെട്ടു.ഇന്നലെ ന്യൂയോര്‍ക്കിലെ ചൗതക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സല്മാന് റഷ്ദിയുടെ കരളിനും കൈഞരമ്പുകള്‍ക്കും ഒരു കണ്ണിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
24കാരനായ ഹാദി മതാറാണ് ആക്രമിച്ചത്. ഇയാളെ ന്യൂജേഴ്സിയിലെ ഫെയര്‍വ്യൂവില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സല്മാന് റഷ്ദി പങ്കെടുത്ത പരിപാടിയിലെ വേദിയിലേക്ക് ഓടിക്കയറിയ അക്രമി അദ്ദേഹത്തെ കുത്തുകയും മുഖത്ത്ഇ ടിക്കുകയുമായിരുന്നു. രണ്ട് തവണ കുത്തേറ്റതോടെ നിലത്ത് വീണ റുഷ്ദിയെ ഹെലികോപ്റ്റര്‍ വഴി് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്താണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.