ദുബായ് : അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് മാഫിയാ തലവൻ മൗഫ് ബുചീബി ദുബൈയിൽ അസ്റ്റിൽ. ഗോസ്റ്റ് എന്ന പേരിലറിയപ്പെട്ടിരുന്ന ഇയാൾക്കായി കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഇൻറർപോളും ഫ്രഞ്ച് പൊലീസും തിരച്ചിൽ നടത്തുകയായിരുന്നു. വ്യാജ പേരുകളിലായി ഇയാൾ പല രാജ്യങ്ങളിലായി ഒളിച്ചു താമസിച്ചുവരികയായിരുന്നു. 41 കാരനായ ഗോസ്റ്റ് പാരീസിലെ തെരുവു കച്ചവടക്കാരനിൽ നിന്ന് വളർന്ന് ഓരോ വർഷവും 60ടൺ കഞ്ചാവ് യൂറോപ്പിലേക്ക് ഒളിച്ചു കടത്തുന്ന അധോലോക നായകനായി മാറി…
വ്യാജഐഡന്റിറ്റിയിൽ സഞ്ചരിക്കേവേയാണ് ഇയാൾ അറസ്റ്റിലായത്. 20വർഷം മുമ്പുള്ള ഒരു ഫോട്ടോ മാത്രമായിരുന്നു ഇയാളുടേതായി അധികൃതരുടെ കയ്യിലുണ്ടായിരുന്നത്. ഇന്റർപോളിൽ നിന്ന് ലഭ്യമായ വിരളടയാളമാണ് ദുബൈ പൊലീസിന് മൗഫിനെ തിരിച്ചറിയാൻ സഹായകമായത്. ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗവും പിടിയിലായത് ഗോസ്റ്റ് തന്നെയാണെന്ന് സ്ഥിരീകരിച്ചു.
മയക്കുമരുന്ന് കടത്തിന് 2015ൽ ഫ്രഞ്ച് കോടതി പ്രതിയുടെ അസാന്നിധ്യത്തിൽ 20വർഷം ശിക്ഷ വിധിച്ചിട്ടുണ്ട്. അതിനാൽ ഇയാളെ വിട്ടുകിട്ടാനുള്ള ശ്രമത്തിലാണ് ഫ്രാൻസ് അധികൃതർ.