റിയൽ എസ്റ്റേറ്റ് തട്ടിപ്പ് ; സ്വദേശി സ്ത്രീയെ ഇൻറർപോൾ പിടികൂടി കുവൈത്തിന് കൈമാറി

0
17

കുവൈത്ത് സിറ്റി: റിയൽ എസ്റ്റേറ്റ് തട്ടിപ്പിന് ശിക്ഷിക്കപ്പെട്ട കുവൈത്ത് സ്വദേശിനിയെ ഇൻറർപോൾ കുവൈത്തിന് കൈമാറിയതായി അൽ സെയാസ ദിനപത്രം റിപ്പോർട്ട് ചെയ്തു . ഏഴ് വർഷം കഠിനതടവിനും 70 മില്യൺ ദിർഹം പിഴയുമാണ് ഇവർക്ക് ശിക്ഷവിധിച്ചത് .

യുറോപ്പിൽ താമസിക്കുന്ന ഈ സ്ത്രീ പിടിയിലാകുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് ഗൾഫ് രാജ്യം സന്ദർശിച്ചിരുന്നു, ഈ രാജ്യത്തിൻറെ സഹകരണത്തോടെയാണ് ഇന്റർപോൾ പിടികൂടി കുവൈത്തിന് കൈമാറിയത്.

യൂറോപ്പിൽ വസ്തുവകകൾ വാങ്ങാമെന്ന് പറഞ്ഞ് 50 ലധികം പേരെ വഞ്ചിച്ചുവെന്നതാണ് ഇവർക്കെതിരായ ആരോപണം. തട്ടിപ്പിനിരയായവർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റിന് പരാതി നൽകി. പ്രതിയെ സംബന്ധിച്ച് ഇവർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇൻറർപോൾ കുവൈത്ത് സ്വദേശിയെ അറസ്റ്റ് ചെയ്തത് . ഇവരുടെ കൂട്ട് പ്രതിക്കും സമാനമായ ശിക്ഷയാണ് വിധിച്ചത്.