ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐസിജെ) സമീപിച്ച് ദക്ഷിണാഫ്രിക്ക. ഗസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയാണെന്ന് ആരോപിച്ചാണ് ദക്ഷിണാഫ്രിക്കയുടെ നീക്കം. 1948ലെ വംശഹത്യ കൺവെൻഷനിലെ കരാറിന്‍റെ നഗ്നമായ ലംഘനമാണിതെന്നും ദക്ഷിണാഫ്രിക്ക ചൂണ്ടിക്കാട്ടുന്നു.
ഗസ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന സിവിലിയന്മാരുടെ ദുരവസ്ഥയിൽ ദക്ഷിണാഫ്രിക്ക വളരെയധികം ആശങ്കാകുലരാണ്. മാനവികതക്കെതിരായ കുറ്റകൃത്യങ്ങളുടെയും യുദ്ധക്കുറ്റങ്ങളുടെയും തുടർച്ചയായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഗസയിൽ നടക്കുന്നത് കൂട്ടക്കൊലയാണ്, വംശഹത്യ അല്ലെങ്കിൽ അനുബന്ധ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്നതാണിതെന്നും ഹർജിയിൽ പറയുന്നു.