ഐ.പി.എല്‍ വാതുവെപ്പ്; ബെംഗളൂരുവില്‍ മലയാളികളടക്കം 27 പേര്‍ അറസ്റ്റില്‍; 78 ലക്ഷം രൂപ പിടിച്ചെടുത്തു

0
13

ബെംഗളൂരു: ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് മലയാളികളടക്കം 27 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 78 ലക്ഷം രൂപ പിടിച്ചെടുത്തു. ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടന്ന ഐ.പി.എല്‍ ഫൈനല്‍ മത്സരവുമായി ബന്ധപ്പെട്ടാണ് വാതുവെപ്പ് നടന്നത്.

ഓണ്‍ലൈനായാണ് വാതുവെപ്പ് നടന്നതെന്ന് അധികൃതർ അറിയിച്ചു. ഇതിനായി ഉപയോഗിച്ച ലാപ്‌ടോപ്പുകളും ഇലക്ട്രോണിക്‌ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നിരവധി മലയാളികള്‍ക്ക് വാതുവെപ്പുമായി ബന്ധമുണ്ടെന്നും ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. മലയാളികൾക്ക് പുറമെ ചെന്നൈ, ഗോവ, മഹാരാഷ്ട്ര, കര്‍ണാടക സ്വദേശികളും ഈ സംഘത്തിലുണ്ടെന്നാണ് റിപ്പോർട്ട്.