ഐപിഎല്ലിൽ ഇന്ന് മുംബെ ഇന്ത്യൻസും കൊൽക്കത്ത നെെറ്റ് റെെഡേഴ്സും ഏറ്റുമുട്ടും;കൊൽക്കത്തക്ക് ജീവന്മരണ പോരാട്ടം

0
32

 

മുംബൈ: ഐപിഎല്‍ പന്ത്രണ്ടാം
എഡീഷനിലെ 56-ാം മത്സരത്തില്‍
മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത
നൈറ്റ് റൈഡേഴ്‌സും തമ്മിൽ ഇന്ന്
ഏറ്റുമുട്ടും. രാത്രി 8 മണിക്ക് മുംബൈ
വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.നേരത്തെ തന്നെ പ്ലേ ഓഫ്
ഉറപ്പിച്ച മുംബെ ഇന്നത്തെ മത്സരം ജയിച്ച്
രണ്ടാം സ്ഥാനത്തെത്താനാകും ശ്രമം.
എന്നാൽ മറുഭാഗത്ത്
കൊല്‍ക്കത്തയാകട്ടെ ജയത്തോടെ
പ്ലേ ഓഫില്‍ കടക്കുക എന്ന
പ്രതീക്ഷയുമായാണ് ഇന്നിറങ്ങുക.അതുകൊണ്ട് തന്നെ
ഇന്നത്തെ മത്സരം തീപാറുമെന്നുറപ്പാണ്.

മുംബൈ ഇന്ത്യന്‍സ് 13 കളികളില്‍നിന്നും
16 പോയന്റുമായി നിവലിൽ മൂന്നാം
സ്ഥാനത്താണ്. ജയിച്ചാല്‍ രണ്ടാം
സ്ഥാനത്തെത്താമെന്ന പ്രതീക്ഷയിലാണ്
മുംബൈ.എന്നാൽ പ്ലേ ഓഫ്
ഉറപ്പിക്കാന്‍ കൊല്‍ക്കത്തയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചേ മതിയാകു.
13 കളികളില്‍നിന്നും 12 പോയന്റുള്ള
കൊല്‍ക്കത്തയ്ക്ക് ജയത്തോടെ നാലാം
സ്ഥാനവുമായി പ്ലേ ഓഫിലെത്താം.
ഈ എെപിഎൽ സീസണിലുടെനീളം
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേ പോലെ
തിളങ്ങി നിൽക്കുന്ന ഓൾറൗണ്ടർമാരായ
കൊൽക്കത്തയുടെ ആൻഡ്രേ
റസ്സലും,മുംബെയുടെ ഹാർദ്ദിക്
പാണ്ഡ്യയും നേർക്കു നേർ വരുമ്പോൾ
മത്സരം ആവേശത്തിലാകുമെന്ന്
ഉറപ്പാണ്.ഇരു ടീമുകളുടെ പ്രതീക്ഷയും
പ്രധാനമായും ഈ താരങ്ങളിൽ
തന്നെയാണ്.