കുവൈത്ത് സിറ്റി: കുവൈത്ത്: കാസറഗോഡ് എക്സ്പാട്രീയെറ്റ്‌സ് അസോസിയേഷൻ (കെ ഇ എ ) കുവൈത്ത് അബ്ബാസിയ ഏരിയ കമ്മിറ്റി 21 ജൂലൈ 2021 ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ നടക്കുന്ന “ഇശൽ നിലാവ് 2021” ഓൺലൈൻ മത്സരങ്ങളുടെ പോസ്റ്റർ പ്രകാശനം കെ. ഇ. എ. ചീഫ് പാട്ട്രൻ സത്താർ കുന്നിൽ നിർവഹിച്ചു.
കുവൈറ്റിലെ മലയാളികൾക്കായുള്ള മത്സരങ്ങളിൽ മാപ്പിള പാട്ട്, സിനിമ ഗാനം, ലളിത ഗാനം, പ്രസംഗം, മോണോആക്ട്, സിംഗിൾ ഡാൻസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നതാണ് 10 വയസിന്നു മുകളിൽ ഉള്ളവരെ പങ്കെടിപ്പിച്ചു കൊണ്ടാണ് മത്സരങ്ങൾ നടക്കുക.
മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
രജിസ്‌ട്രേഷനും, മറ്റു വിവരങ്ങൾക്കും 97553421, 66840582, 90983787 ഈ നമ്പറുകളിൽ ബന്ധപ്പെടുക.
കെ. ഇ. എ. അബ്ബാസിയ ഏരിയ പ്രസിഡന്റ് ഹനീഫ പാലായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കേന്ദ്ര ആക്ടിങ് പ്രസിഡന്റ് നാസർ ചുള്ളിക്കര ഉത്ഘാടനം ചെയ്തു, ആക്ടിങ് ജനറൽ സെക്രട്ടറി സുദൻ ആവിക്കര, ട്രഷറർ മുഹമ്മദ് കുഞ്ഞി സി. എച്. ജോയിൻ സെക്രട്ടറി ശ്രീനിവാസൻ, സൈദാ ആബിദ , കേന്ദ്ര ഉപദേശക സമിതി അംഗങ്ങളായ രാമകൃഷ്ണൻ കള്ളാർ, മുനീർ കുണിയ എന്നിവർ സംസാരിച്ചു സമദ് കോട്ടോടി, ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
പ്രോഗ്രാം കൺവീനർ പ്രശാന്ത് നെല്ലിക്കാട്ട് സ്വാഗതവും, ജനറൽ സെക്രട്ടറി സുമേഷ് രാജ് നന്ദിയും പറഞ്ഞു..