ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ്; മൂന്ന് പോലീസുകാരെ വെറുതെവിട്ടു

0
27

ഇശ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മൂന്ന് പേരെ കോടതി വെറുതെ വിട്ടു. അലഹബാദ് സി.ബി.ഐ പ്രത്യേക കോടതിയുടേതാണ് നടപടി. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന മൂന്ന് പോലീസുകാരെയാണ് ആണ് വെറുതെ വിട്ടത്. ഇതോടെ കേസിൽ വെറുതെ വിട്ടവരുടെ എണ്ണം ഏഴായി.പൊലീസ് ഓഫീസർമാരായ ജി.എൽ സിം​ഗാൾ, തരുൺ ബരോത്, അനജു ചൗധരി എന്നിവരെയാണ് വെറുതെ വിട്ടത്.

ജൂൺ 2004 ആണ് ഇശ്റത്ത് ജഹാനും മലയാളിയായ പ്രാണേഷ് കുമാറും ഉൾപ്പെടെ 4 പേരെ പോലീസ് അഹമ്മദാബാദിൽ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയുമായി വന്ന തീവ്രവാദ സംഘത്തെ കൊലപ്പെടുത്തി എന്നായിരുന്നു പൊലീസ് നിലപാട്. എന്നാൽ ഹൈക്കോടതി നിയോ​ഗിച്ച പ്രത്യേക അന്വേഷണ സംഘം വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.