നന്മയിലൂടെ ജീവിതത്തെ പാകപ്പെടുത്തുക : ശംസുദ്ധീൻ ഫൈസി

അബ്ബാസിയ: കുവൈത്ത്‌ കേരള ഇസ്‌ലാമിക്‌ കൗൺസിൽ ‘റമളാൻ കാമ്പയിൻ 2023’ ൻ്റെ ഭാഗമായി സംഘടിപ്പിച്ച റമളാൻ പ്രഭാഷണം സമാപിച്ചു. പുണ്യ റമദാനിന്റെ സന്ദേശങ്ങൾ ഉൾകൊണ്ട് സർവ്വ ജീവജാലങ്ങൾക്കും നന്മ ചെയ്ത് ജീവിതത്തെ മനോഹരമാക്കാൻ നോമ്പ് നമ്മുടെ ശരീരത്തെ പ്രാപ്തമാക്കണമെന്ന് KIC-ചെയർമാൻ ഉസ്താദ് ശംസുദ്ധീൻ ഫൈസി എടയാറ്റൂർ ഓർമിപ്പിച്ചു. കുവൈത്ത്‌ കേരള ഇസ്‌ലാമിക്‌ കൗൺസിൽ ‘റമളാൻ കാമ്പയിൻ 2023’ ൻ്റെ ഭാഗമായി സംഘടിപ്പിച്ച റമളാൻ പ്രഭാഷണത്തിന്റെ സമാപന ദിവസത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആദ്യ ദിനത്തിൽ  കുവൈത്തിലെ യുവ പ്രഭാഷകനും  കെ ഐ സി  മഹ്ബൂല മേഖല പ്രസിഡൻ്റുമായ മുഹമ്മദ് അമീൻ മുസ്‌ലിയാർ ചേകനൂർ കാരുണ്യം, സംസ്കരണം, മോചനം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ  ദൃഢമാക്കാനും   സ്നേ​ഹസൗ​ഹൃ​ദ​ങ്ങൾ കൂടുതൽ ഊഷ്മളമാക്കാനും വിശുദ്ധമായ റമളാൻ ദിനങ്ങളെ ഏറ്റവും ഫലപ്രദമായി ഉപയോഗപെടുത്താൻ വിശ്വസികൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. മാർച്ച് 30, 31 (വ്യാഴം, വെള്ളി)  ദിനങ്ങളിലായി അബ്ബാസിയ്യ ഇന്ത്യൻ ഇന്റഗ്രേറ്റഡ് സ്കൂളിൽ വെച്ച് നടന്ന  പരിപാടിയിൽ  സ്ത്രീകളടക്കം  ആയിരങ്ങൾ പങ്കെടുത്തു.  റമളാന്‍ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയിക്കുള്ള സമ്മാനം സ്വർണ്ണ നാണയം വേദിയിൽ വെച്ച് വിതരണം ചെയ്തു.
KIC വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി, കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി,ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി,ട്രഷറർ ES അബ്ദുറഹ്മാൻ ഹാജി, KMCC  പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത്, KKMA  കേന്ദ്ര സെക്രട്ടറി KC റഫീഖ്, മെഡക്‌സ് മെഡിക്കൽ കെയർ പ്രസിഡന്റ് മുഹമ്മദലി തുടങ്ങിയവരും കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായ ഉസ്മാൻ ദാരിമി, മുസ്തഫ ദാരിമി, ഇല്യാസ് മൗലവി, ഹകീം മുസ്‌ലിയാർ  വാണിയന്നൂർ, ഇസ്മായിൽ ഹുദവി, ശിഹാബ് മാസ്റ്റർ, നാസർ കോഡൂർ, എൻജിനീർ മുനീർ പെരുമുഖം തുടങ്ങിയവർ രണ്ടു ദിവസത്തെ പരിപാടികളിൽ സംബന്ധിച്ചു. പരിപാടിയോടാനുബന്ധിച്ചു മറ്റ് കേന്ദ്ര , മേഖലാ, യൂണിറ്റ് ഭാരവാഹികൾ പരിപാടികൾ ഏകോപിച്ചു.
Photo caption

കുവൈത്ത്‌ കേരള ഇസ്‌ലാമിക്‌ കൗൺസിൽ റമളാൻ പ്രഭാഷണത്തിൽ ചെയർമാൻ ശംസുദ്ധീൻ ഫൈസി പ്രഭാഷണം നടത്തുന്നു.