വീണ്ടും പ്രകോപനവുമായി ഇസ്രായേൽ

0
24

ജറുസലേം : വെടിനിർത്തൽ പ്രഖ്യാപിച്ച് മൂന്നാംദിനം വീണ്ടും പ്രകോപനവുമായി ഇസ്രായേൽ. കിഴക്കൻ ജറുസലേമിലെ മസ്ജിദുല് അഖ്‌സയിൽ അതിക്രമിച്ചു കയറിയ ഇസ്രാഈല്‍ പൊലീസ് ആരാധനക്കെത്തിയ ഫലസ്തീനികളെ മര്‍ദ്ദിച്ചു. ഇസ്രാഈലുകാര്‍ പള്ളിയില്‍ അതിക്രമിച്ചു കയറി പുലര്‍ച്ചെ പ്രാര്‍ത്ഥന നടത്തിയിരുന്ന ഫലസ്തീനികളെ അക്രമിച്ചതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി  wAFA യാണ് വാർത്ത പുറത്തുവിട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് 11 ദിവസം നീണ്ട രക്തരൂക്ഷിതമായ  ആക്രമണങ്ങള്‍ അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ഇസ്രാഈല്‍  അറിയിച്ചത്. ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ചു കൊണ്ടായിരുന്നു ഇത്.ഇസ്രാഈലിന് പിന്നാലെ ഹമാസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിച്ചിരുന്നു.

എന്നാൽ  ഇസ്രാഈല്‍ പൊലീസ് ജൂത സന്ദര്‍ശകരെ മസ്ജിദുല്‍ അഖ്‌സ പരിസരത്തേക്ക് പ്രവേശിപ്പിച്ചതോടെ ജറുസലേം വീണ്ടും സംഘര്‍ഷ ഭീതിയിലായി. ജൂത മതപരമായ വസ്ത്രം ധരിച്ച ഏതാനും ഇസ്രാഈലുകള്‍ മസ്ജിദുല്‍ അഖ്‌സക്ക് കാവല്‍ നില്‍ക്കുന്നതായി തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.