പിണറായി വിജയൻ മന്ത്രിസഭയിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള മന്ത്രിമാരിൽപ്പെട്ട വ്യക്തിയാണ് തോമസ് ഐസക് . കിഫ്ബി , കെ എസ് എഫ് ഈ , ഓഡിറ്റ് റിപ്പോർട്ട് വിവാദം പട്ടിക ഏറെയുണ്ട്. ഇപ്പോൾ പുറത്ത് വരുന്ന വാർത്ത തോമസ് ഐസക് തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്നാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ 20 വർഷം നീണ്ട കാലയളവാണെന്നും ബാക്കി കാര്യങ്ങൾ തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും ഐസക് വ്യക്തമാക്കി. വി എസ് സർക്കാരിലും പിണറായി സർക്കാരിലും ധനമന്ത്രിയായ ഐസക് നാല് തവണ നിയമസഭയിലേയ്ക്ക് തിരക്കെടുക്കപ്പെട്ടു. അഞ്ചാം തവണ നിയമസഭയിലേയ്ക്ക് മത്സരിക്കുമോ എന്നതിൽ ഐസകിന്റെ പ്രസ്താവനയോടെ ആകാംഷയിലായിരിക്കുകയാണ് രാഷ്ട്രീയ കേരളം.
ഐ എം എഫ് ഉപദേഷ്ടാവ് ഗിതാ ഗോപി നാഥിനെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത് മുതൽ മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസകും തമ്മിൽ ഇഷ്ടക്കേട് തുടങ്ങിയിരുന്നു. അവസാനം പാർട്ടിയുടെ പരസ്യ ശാസനയിൽ വരെയെത്തി. എന്തായാലും ഐസകിന് പകരം ആലപ്പുഴയിൽ ആര് സി പി എം സ്ഥാനാർത്ഥിയാകുന്ന ചർച്ച വരെ രാഷ്ട്രീയ നിരീക്ഷകർ തുടങ്ങി കഴിഞ്ഞു.