കുവൈത്തിൽ സിവിൽ ഐഡി കാർഡുകൾ ചിപ്പില്ലാതെ വേഗത്തിൽ നൽകിത്തുടങ്ങും

0
14

കുവൈത്ത് സിറ്റി: 2021 ഏപ്രിൽ മുതൽ കുവൈത്തിൽ പൗരന്മാർക്കും പ്രവാസികൾക്കുമായി സിവിൽ ഐഡി നൽകുന്നതിന് കാലതാമസമാണ് നേരിട്ട് കൊണ്ടിരുന്നത്, എന്നാൽ ഇത് ഒഴിവാക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) ചിപ്പ് ഇല്ലാതെ സിവിൽ ഐഡി കാർഡുകൾ നൽകാൻ തീരുമാനിച്ചതായി പ്രദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഡാറ്റ സംഭരിക്കുന്നതിനും ജനങ്ങൾക്ക് മികച്ചതും വേഗത്തിലുള്ളതുമായ സേവനം ലഭ്യമാക്കുന്നതിനായി സോഫ്റ്റ്‌വെയർ സംവിധാനം പരിഷ്കരിക്കുന്നതിലും PACI ഒരു പുതിയ വർക്ക്ഫ്ലോ നടപ്പാക്കിയതായി, അൽ റായ് റിപ്പോർട്ട് ചെയ്തു.

അപേക്ഷ സമർപ്പിച്ച തീയതി മുതൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ സിവിൽ ഐഡി കാർഡുകൾ നൽകും. നിലവിൽ കുവൈറ്റ് പൗരന്മാർക്കും 5 വയസ്സിന് താഴെയുള്ളവർക്കുമാണ് PACI മുൻഗണന നൽകുക, ഈ വിഭാഗം ‘മൈ ഐഡന്റിറ്റി’ ആപ്പിൽ ഇല്ലതിനാലാണിത് എന്നും അധികൃതർ അറിയിച്ചു.