തിരുവനന്തപുരം: വട്ടിയൂർകാവ് നിയമസഭാ മണ്ഡലത്തിൽ വോട്ട് അട്ടിമറി സംശയം ആവർത്തിച്ച് കെപിസിസി അധ്യക്ഷൻ. തനിക്ക് ചില പരാതികൾ ലഭിച്ചതായി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇതുസംബന്ധിച്ച് നിഷ്പക്ഷമായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധയിൽ പെട്ടിരുന്നു. വട്ടിയൂര്‍ക്കാവില്‍ അട്ടിമറി എന്നതിലപ്പുറം ആ തെരഞ്ഞെടുപ്പില്‍ വേണ്ടത്ര ജാഗ്രതയോടെ ചിലര്‍ പ്രവര്‍ത്തിച്ചില്ല. അതുകൂടി അന്വേഷിക്കുന്നുണ്ട് എന്ന് മുല്ലപ്പള്ളി പറഞ്ഞുു .
M