കുവെെറ്റിലെ ജാബർ അൽ അഹമ്മദ് പാലത്തിൽ ട്രക്കുകൾ കടന്ന് പോകാൻ ഇനി 1KD/ton നിരക്കിൽ ടോൾ നൽകണം.

0
68

കുവെെറ്റ്: കുവെെറ്റിലെ ജാബർ അൽ
അഹമ്മദ് പാലത്തിൽ കൂടി ഭാരം വഹിച്ചുള്ള
ട്രക്കുകൾ കടന്ന് പോകുന്നതിന് ടോൾ
ഏർപ്പെടുത്തി. 1KD/ton എന്ന നിരക്കിലാകും
ട്രക്കുകൾ ടോൾ നൽകേണ്ടി
വരുക.പൊതുമരാമത്ത് വകുപ്പ് മന്ത്രി
ജെനാൻ ബൗഷെഹ്രിയാണ് വാർത്ത
സമ്മേളനത്തിൽ ഇക്കാര്യം
അറിയിച്ചത്.ജൂലെെ 16 മുതൽ നിയമം
പ്രാബല്യത്തിൽ വരും.ടോൾ നൽകി യാത്ര
ചെയ്യാൻ താത്പര്യം ഇല്ലാത്ത ട്രക്ക്
ഡ്രെെവർമാർക്ക് റോഡ് 80,റോഡ് 801
മാർഗം വഴി വടക്കൻ ഭാഗത്തേക്ക്
എത്തിച്ചേരാൻ സാധിക്കുന്നതാണ്.
ടോളിൽ നിന്നുള്ള വരുമാനം പാലത്തിൻ്റെ
സുഗമമായ പ്രവർത്തനത്തിനും,അറ്റുകുറ്റ
പണികൾക്കും,മേൽ നോട്ടത്തിനും ആകും
ചിലവാക്കുക.ഏകദേശം 3 ബില്ല്യൺ ഡോളർ
മുതൽ മുടക്കിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്‌.