വിശ്വാസത്തിന്റെ കരുത്ത് ജീവിതത്തിന് സുരക്ഷിത ബോധം നൽകും – ഡോ. ജാബിർ അമാനി

0
50

കുവൈത്ത് സിറ്റി :

ജീവിത പരീക്ഷണങ്ങളിലും സാമൂഹിക ദുരന്തങ്ങളിലും അസ്വസ്ഥതയും ആശങ്കയും ഒരു വിശ്വാസിയുടെ ഭാഗമല്ല. അവന്റെ സാധാരണ ജീവിതത്തിന് കരുത്തും പ്രതിസന്ധികളിൽ കൂടുതൽ ആർജവവും ലഭിക്കുന്ന അത്ഭുത പ്രതിഭാസമാണ് വിശ്വാസമെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം മർക്കസ്സുദ്ദഅ് വ) സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി വിശദീകരിച്ചു. “വിശ്വ മാനവികതക്ക് വേദ വെളിച്ചം” എന്ന പ്രമേയത്തിൽ 2024 ജനുവരി അവസാനത്തിൽ കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര ദഅ് വ വിംഗ് സെല്കടീവ് പ്രവർത്തകർക്കായി കബ്ദിൽ സംഘടിപ്പിച്ത ലീഡ് ദഅ് വ ട്രൈയ്നിംഗ് സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകായിരുന്നു അദ്ദേഹം.
സംഗമത്തിൽ ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. 4 മണിക്കൂർ നീണ്ടു നിന്ന സംഗമം പ്രവർത്തർക്ക് ആവേശവും കൂടുതൽ കരുത്തും വിളിച്ചോതുന്നതായിരുന്നു. ദഅ് വ സെക്രട്ടറി ഷാനിബ് പേരാമ്പ്ര സ്വാഗതവും മനാഫ് മാത്തോട്ടം നന്ദിയും പറഞ്ഞു. ഇംറാൻ സഅ്ദിൻറെ ഖിറാഅത്തോടെയായിരുന്നു പരിപാടി ആരംഭിച്ചത്.

കൂടെയുള്ള ഫോട്ടോ: കബ്ദിൽ ഐ.ഐ.സി സെലക്ടീവ് പ്രവർത്തകർക്കായി സംഘടിപ്പിച്ച ദഅ് വ ട്രൈയ്നിഗിൽ കെ.എൻ.എം (മർക്കസ്സുദ്ദഅ് വ) സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി ക്ലാസെടുക്കുന്നു