ആര്‍എസ്എസിനോട് അകലം പാലിക്കേണ്ടതില്ല എന്ന് യാക്കോബായ സഭ

0
16

ബഹുസ്വരതയുള്ള ഭാരതത്തിൽ ആര്‍എസ്എസിനോട് അകലം പാലിക്കേണ്ടതില്ല എന്ന് യാക്കോബായ സഭ മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയസ്.  ഇത്തവണത്തെ തെരഞ്ഞെടുപ്പ് സഭക്ക് നിലനിൽപ്പിന്‍റെ പോരാട്ടമാണ്. ആർക്കാണ് സഭക്ക് നീതി തരാൻ സാധിക്കുക എന്ന അന്വേഷണം പുരോഗമിക്കുകയാണ്.  സഭാ സിനഡ് മാനേജിങ് സമിതിയിൽ പലവിധ അഭിപ്രായങ്ങൾ ഉയർന്നു വന്നതായും ഉം അദ്ദേഹം പറഞ്ഞു. എല്ലാ മുന്നണികളോടും ഒരേ നിലപാടാണുള്ളത്.  സഭക്ക് പ്രധാനം രാഷ്ട്രീയം അല്ല. ഇത്തവണ വിശ്വാസികളോട് സഭക്ക് വേണ്ടി വോട്ട് ചോദിക്കുന്നു. തെരഞ്ഞെടുപ്പിലെ നിലപാട് വൈകാതെ തന്നെ അറിയിക്കുമെന്നും മെത്രാപൊലീത്ത വ്യക്തമാക്കി.

സഭക്ക് സഹായം നൽകാമെന്ന ഉറപ്പ് ആര് തരുന്നുവോ അവരെ സഹായിക്കും. സഭക്ക് ഒരു പാർട്ടിയോടും അയിത്തമില്ല. യുഡിഎഫ് – എൽഡിഎഫ് സർക്കാരുകള്‍ സഭക്ക് ഗുണങ്ങള്‍ ചെയ്തിട്ടുണ്ട് എന്നും മെത്രാപൊലീത്ത അഭിപ്രായപ്പെട്ടു.

ആർ.എസ്.എസുമായി നടത്തിയ ചർച്ച ഗുണകരമായി കാണുന്നു.  ഇതുവഴി സഭയെ കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു .