കുവൈത്ത് സിറ്റി: അടുത്ത ചൊവ്വാഴ്ച മുതൽ ജഹ്‌റ നേച്ചർ റിസർവ് സന്ദർശകർക്കായി തുറന്നുകൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി അധികൃതർ അറിയിച്ചു.പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷറീസ് റിസോഴ്സസ് ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല അൽ അഹമ്മദ് മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ റിസർവ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും എന്ന് പ്രാദേശിക പത്രമായ അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. ഇവിടം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ അതോറിറ്റിയുടെ അപ്പോയിന്റ്മെന്റ് പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്യണം.