കുവൈത്ത് സിറ്റി : കരാർ കമ്പനി വഴി വിസ കച്ചവടത്തിൽ ഏർപ്പെടുകയും ഈജിപ്തിൽ നിന്നുള്ളവരെ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിക്കുകയും ചെയ്ത കുറ്റത്തിന് കുവൈത്ത് പൗരന് ഒരു വർഷം തടവും 3,000 ഡോളർ പിഴയും വിധിച്ചു. പരമോന്നത കോടതിയുടേതാണ് വിധി.ഇയാൾ നടത്തിവന്ന സ്ഥാപനം മുഖേന വ്യാജ ജോലി വാഗ്ദാനം ചെയ്തു ഓരോ തൊഴിലാളിയിൽ നിന്നും ആയിരം ദിനാർ കമ്മീഷനായി വാങ്ങിയെന്നും കോടതി കണ്ടെത്തി. അതേസമയം മനുഷ്യക്കടത്ത് കുറ്റത്തിൽ നിന്ന് കോടതി ഇയാളെ കുറ്റവിമുക്തനാക്കി.
Home Middle East Kuwait ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിക്കൽ; കുവൈത്ത് സ്വദേശിക്ക് ഒരു വർഷം തടവും 3000 ദിനാർ പിഴയും...