ജെയ്ഷ് ഇ മുഹമ്മദ് തലവനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

0
28

ന്യൂ ഡൽഹി: ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയാണ് പ്രഖ്യാപനം നടത്തിയത്.

അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ ചൈന തുടക്കത്തിൽ എതിർത്തിരുന്നു. ഒടുവിൽ എതിർപ്പ് പിൻവലിക്കുകയാണുണ്ടായത്. ഐക്യരാഷ്ട്രസഭയിൽ അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യ നേരത്തെത്തന്നെ ആവശ്യമുന്നയിച്ചിരുന്നു.