ജിനേഷ് മടപ്പള്ളി പുരസ്കാരം കുഴൂർ വിത്സണ്

0
42


ഈ വർഷത്തെ ജിനേഷ് മടപ്പള്ളി കവിതാ പുരസ്കാരം കുഴൂർ വിത്സന്റെ കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം എന്ന കൃതിക്ക് . 50000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്:

2016 ജനുവരി മുതൽ 2018 ഡിസംബർ വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങളാണ് അവാർഡിന് പരിഗണിച്ചത്. 108 പുസ്തകങ്ങൾ പരിഗണിച്ചിരുന്നു.

സച്ചിദാനന്ദൻ, എസ്. ജോസഫ്, പി. രാമൻ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. കേരളസാഹിത്യ അക്കാദമിയും ജിനേഷ് മടപ്പള്ളി ട്രസ്റ്റും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന പരിപാടിയിൽ അവാർഡ് സമർപ്പിക്കും. മെയ് 6 ന് വടകരയിലാണ് പരിപാടി.