ജിദ്ധ : നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ജിദ്ധ നവോദയ അറിയിച്ചു . കേന്ദ്ര തിരെഞ്ഞെടുപ്പ് കൺവെൻഷൻ കെ ൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും ഇടത് സര്‍ക്കാരിനറെ ജനക്ഷേമ പ്രവര്‍ത്തന വിവരങ്ങള്‍ ഓരോ പ്രവാസി കുടുംബങ്ങളിലേക്കും എത്തിക്കും വിധം തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജ്ജീവമാക്കുമെന്നും ജിദ്ധ നവോദയ അറിയിച്ചു.
മുമ്പ് ഒരിക്കലുമില്ലാത്തവിധം പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവർക്ക് ആശ്രയമാകാനും ഇടതുപക്ഷ സർക്കാരുകൾ വലിയ ശ്രദ്ധയാണ് കൊടുത്തിട്ടുള്ളത്.1987-ലെ ഇ.കെ. നായനാർ സർക്കാറാണ് പ്രവാസികൾക്കു വേണ്ടി ഒരു പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ചത്.പിന്നീട് 2008-ൽ വി.എസ്. സർക്കാർ ആണ് പ്രവാസി ക്ഷേമ പദ്ധതിയും പെൻഷനും ഏർപ്പെടുത്തിയത്.അത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയായി ഒരുപടി കൂടി ഉയർത്തിയുള്ള പ്രവർത്തനങ്ങൾ ആണ് പിണറായി സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ പ്രവാസി ക്ഷേമ പെൻഷൻ 500 രൂപ ആയിരുന്നു , അത് ക്രമേണ 2000 രൂപയായും പിന്നീട് കഴിഞ്ഞ ബഡ്ജറ്റിൽ അത് 3500 രൂപയായി വർദ്ധിപ്പിക്കുകയും ചെയ്തു. പ്രവാസികൾക്ക് സൗജന്യ നിയമ സഹായം നൽകുന്നതിനുള്ള നിയമസഹായ സെൽ രൂപീകരിക്കുകയും വിദേശത്ത് നിന്ന് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കുന്നതിനുള്ള പദ്ധതിയും ഈ സര്‍ക്കാറിന്‍റെ കാലത്താണ് തുടങ്ങിയത്.പ്രവാസികൾക്കായി KSFE വഴി പ്രവാസി ചിട്ടി നടപ്പിലാക്കിയതും എടുത്ത് പറയേണ്ടത് തന്നെ.
കൂടാതെ കൊറോണ കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ കുടുങ്ങിയ ഒരു ലക്ഷം പ്രവാസികള്‍ക്ക് അയ്യായിരം രൂപയുടെ സഹായം നല്‍കി. മാനധണ്ടനങ്ങള്‍ മാറ്റി വെച്ചുകൊണ്ട് ആറുമാസത്തിലധികം നാട്ടില്‍ തങ്ങുന്ന പ്രവാസിക്ക് റേഷന്‍ അനുവദിക്കാനും തീരുമാനിച്ചു.
സാന്ക്രമിക രോഗങ്ങലുള്ള ഈ കാലത്ത് പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏറെ പ്രധാന്യമുള്ളതായിരുന്നു. പ്രവാസിക്കും വിദേശത്തുള്ള കുടുംബങ്ങള്‍ക്കും ചുരുങ്ങിയ നിരക്കില്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി.
ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കേരളത്തിന് വെളിയിൽ ഉള്ള മലയാളികളെ സംഘടിപ്പിച്ചുകൊണ്ട് നവകേരള സൃഷ്ടിക്കായി ലോകകേരള സഭ സ്ഥാപിച്ചതാണ്. ലോകത്തിന്‍റെ നാനാ ഭാഗങ്ങളിലെ പ്രവാസി മലയാളികള്‍ക്ക് കേരള സര്‍ക്കാറുമായി നേരിട്ട് ആശയ വിനിമയം നടത്താവുന്ന ഒരു സഭയായി ലോക കേരള സഭ മാറി.
ചുരുക്കത്തില്‍ പ്രവാസികള്‍ക്ക് ഇത്രയും സഹായവും സഹകരണവും കിട്ടിയ കാലം ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഈ സര്‍ക്കാര്‍ തുടരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ് എന്നും ജിദ്ധ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനതപുരം പറഞ്ഞു.
വരുന്ന ദിവസങ്ങളിലായി നടക്കുന്ന സെന്‍ട്രല്‍ കമ്മറ്റി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വിശദമായ രൂപരേഖ തയ്യാറാക്കുമെന്നും ജിദ്ധ നവോദയ അറിയിച്ചു. തിരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ കേന്ദ്ര തെരെഞെടുപ്പ് കമ്മിറ്റി നിലവിൽവന്നു. .ചെയർമാനായി ഷിബു തിരുവനന്തപുരം വൈസ്‌ചെയര്മാൻ കിസ്മത് മമ്പാട് ജനറൽ കൺവീനർ ശ്രീകുമാർ മാവേലിക്കര ജോയിന്റ് കൺവീനർ റഫീഖ് പത്തനാപുരം. പതിനാലു ജില്ലാ തെരെഞ്ഞെടുപ്പ് കമ്മിറ്റികൾ നിലവിൽവന്നു തെരെഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 12 വെള്ളി വൈകുംനേരം 8.30 ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ കെ ൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും .മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡണ്ട് കിസ്മത്ത് മമ്പാട്, ശ്രീകുമാര്‍ മാവേലിക്കര ജനറല്‍സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു