ജോൺസൺ, മോഡേണ വാക്സിനുകൾ ഡിസംബറിൽ കുവൈത്തിൽ എത്തും

0
25

കുവൈത്ത് സിറ്റി: കുവൈത്തിൽ വാക്സിനേഷന്റെ വേഗത ത്വരിതപ്പെടുത്തുന്നതിനായി കൂടുതൽ വാക്സിനുകൾ അടുത്ത ഏതാനും മാസങ്ങൾക്കകം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ ബാച്ച് ജോൺസൺ ആന്റ് ജോൺസൺ, മോഡേണ വാക്സിനുകൾ ഡിസംബർ പകുതിയോടെ എത്തുമെന്ന് അൽ അൻബ റിപ്പോർട്ട് ചെയ്തു.

ജോൺസൻ & ജോൺസൺ വാക്സിൻ ഒരൊറ്റ ഡോസായാണ് നൽകുന്നതെന്നും മോഡേണ വാക്സിൻ രണ്ട് ഡോസുകളായി 28 ദിവസങ്ങൾക്കിടയിലാണെന്നും രണ്ട് ഡോസുകൾക്കിടയിലുള്ള ഇടവേള ആവശ്യമെങ്കിൽ 42 ദിവസത്തേക്ക് നീട്ടാമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു