കുവൈത്ത് സിറ്റി : മോഡേണ, ജോൺസൺ ആൻറ് ജോൺസൺ വാക്സിനുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം ടെണ്ടർ കമ്മിറ്റിക്ക് കരാർ സമർപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായതായും അംഗീകാരം ലഭിച്ചാലുടൻ വാക്സിനുകൾ രാജ്യത്ത് എത്തിച്ചേരും എന്നും ആരോഗ്യ മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കി.
വാക്സിനേഷൻ ആവശ്യമുള്ള യുവജനങ്ങൾക്ക് ഇത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്
മോഡേണ വാക്സിൻ അനുവദിക്കുന്നതെന്ന് അൽ-ഖബാസ് റിപ്പോർട്ട് ചെയ്തു. പുതിയ കൊറോണ വൈറസിനെതിരെ ഫലപ്രദമാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ജോൺസൺ വാക്സിൻ തിരഞ്ഞെടുക്കാൻ തീരുമാനിച്ചതെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു