ന്യൂ ഡൽഹി : ജോൺസൺസ് ബേബി ഷാമ്പു നിരോധിക്കാൻ തീരുമാനം .
ഗുണനിലവാരമില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം. ജയ്‌പൂരിലെ ഡ്രഗ് ടെസ്റ്റ് ലാബാണ് ഷാമ്പൂവിന് ഗുണനിലവാരമില്ല എന്ന കണ്ടെത്തിയത്. നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ് ആണ് നിരോധനം ഏർപ്പെടുത്തിയത്.
ഷാമ്പൂവിന്റെ വില്പന തടയാൻ സംസ്‌ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട് . ഷാമ്പൂവിൽ അനുവദനീയമല്ലാത്ത ഫോർമൽ ഡിഹൈഡ് , ആസ്ബറ്റോസ്, കാര്സിനോജനിക് എന്നിവയുടെ അംശമാണ് ടെസ്റ്റിലൂടെ കണ്ടെത്തിയത് .
രാജസ്ഥാനിലെ ടെസ്റ്റിന്റെ ഫലം മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്,ജാർഖണ്ഡ്, ആസാം എന്നിവിടങ്ങളിലെ ടെസ്റ്റ് റിസൾട്ട് ഇനിയും പുറത്തുവന്നിട്ടില്ല.